ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു

0
291


സീതാംഗോളി: ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി നശിച്ചു. ദമ്പതികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. പുത്തിഗെ കട്ടത്തടുക്കയിലെ അബ്‌ദുല്‍ ലത്തീഫിന്റെ കാറാണ്‌ കത്തി നശിച്ചത്‌.
ഇന്നലെ രാത്രി 10.45 മണിയോടെ കട്ടത്തടുക്ക, പരപ്പത്തടുക്കയിലാണ്‌ സംഭവം. അബ്‌ദുല്‍ ലത്തീഫും ഭാര്യയും പുറത്തു പോയി വീട്ടിലേയ്‌ക്കു മടങ്ങുകയായിരുന്നു. ഇതിനിടയിലാണ്‌ കാറിനു തീപിടിച്ചത്‌. നിര്‍ത്താന്‍ ശ്രമിച്ചുവെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന്‌ റോഡരുകിലെ മതിലില്‍ ഇടിച്ചാണ്‌ കാര്‍ നിര്‍ത്തിയതെന്നും ഇറങ്ങി ഓടുകയായിരുന്നുവെന്നും അബ്‌ദുല്‍ ലത്തീഫ്‌ പറഞ്ഞു. ഇതിനിടയില്‍ കാര്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി കൂട്ടിച്ചേര്‍ത്തു.

NO COMMENTS

LEAVE A REPLY