കാണാതായ തമിഴ്‌ യുവതി കോയമ്പത്തൂരില്‍

0
150


കാസര്‍കോട്‌: ദുരൂഹ സാഹചര്യത്തില്‍ കാണാതായ തമിഴ്‌ യുവതിയെ കോയമ്പത്തൂരില്‍ കണ്ടെത്തിയതായി സൂചന. തളങ്കരയിലെ ഒരു വീട്ടില്‍ ജോലിക്കാരിയായിരുന്ന കോയമ്പത്തൂര്‍, സേലത്തെ ബേബിധരണി(19) ആണ്‌ കോയമ്പത്തൂരില്‍ ഉള്ളതായി പൊലീസിന്‌ സൂചന ലഭിച്ചത്‌.
തളങ്കരയിലെ വീട്ടുടമയ്‌ക്കൊപ്പം ബോവിക്കാനത്തെ വീട്ടില്‍ എത്തിയ സമയത്താണ്‌ ബേബി ധരണിയെ കാണാതായത്‌. മിനിഞ്ഞാന്ന്‌ വൈകുന്നേരമായിരുന്നു സംഭവം. പെണ്‍കുട്ടി പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്നാണ്‌ ആദൂര്‍ പൊലീസില്‍ പരാതി നല്‍കിയതും കേസെടുത്തതും.
പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിനിടയിലാണ്‌ കോയമ്പത്തൂരില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്‌. പെണ്‍കുട്ടിയെ ആദൂരില്‍ എത്തിച്ച്‌ ചോദ്യം ചെയ്‌താലേ തിരോധാനത്തിന്റെ കാരണം എന്തായിരുന്നുവെന്ന്‌ കണ്ടെത്താന്‍ കഴിയുകയുള്ളൂവെന്നു പൊലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY