ആരോഗ്യ മേഖല കാര്യക്ഷമമാക്കും; സര്‍ക്കാര്‍ ഇടപെടല്‍ സജീവം: മന്ത്രി

0
94


മൊഗ്രാല്‍: ജില്ലയില്‍ ആരോഗ്യ രംഗത്തെ പോരായ്‌മകള്‍ പരിഹരിക്കുന്നതിനു സര്‍ക്കാര്‍ ഇടപെടല്‍ നടത്തി വരുകയാണെന്നു മന്ത്രി വീണാ ജോര്‍ജ്ജ്‌ പറഞ്ഞു.മൊഗ്രാലില്‍ 44 ലക്ഷം രൂപ ചെലവില്‍ നിര്‍മ്മിച്ച യുനാനി ഡിസ്‌പെന്‍സറിയുടെ ഹെല്‍ത്ത്‌ വെല്‍നെസ്‌ സെന്റര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.കിഫ്‌ബിയുടെ സഹായത്തോടെ 160 കോടി രൂപ ചെലവില്‍ കാസര്‍കോട്‌ മെഡിക്കല്‍ കോളേജിന്റെ തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണെന്നു മന്ത്രി പറഞ്ഞു.എ കെ എം അഷറഫ്‌ എം എല്‍ എ ആധ്യക്ഷം വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, ജില്ലാ കളക്‌ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌ യു പി താഹിറ, വികസന പാക്കേജ്‌ സ്‌പെഷ്യല്‍ ഓഫീസര്‍ ടി പി രാജ്‌ മോഹന്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌, ഗ്രാമപഞ്ചായത്ത്‌ ഭാരവാഹികള്‍, രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY