ലക്ഷങ്ങള്‍ വിലയുള്ള തേക്കുമരം മുറിച്ചു കടത്തി; റിട്ട. ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

0
100


ഇരിയണ്ണി: മുളിയാര്‍ ഫോറസ്റ്റില്‍ നിന്നു ലക്ഷങ്ങള്‍ വിലമതിക്കുന്ന തേക്കുമരം മുറിച്ചു കടത്തി. സംഭവത്തില്‍ റിട്ടയേര്‍ഡ്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ഇരിയണ്ണി, തീയ്യടുക്കത്തെ സി സുകുമാര(59) നെ യാണ്‌ മുളിയാര്‍ ഫോറസ്റ്റ്‌ അധികൃതര്‍ അറസ്റ്റു ചെയ്‌തത്‌. പ്രതിയെ കാസര്‍കോട്‌ ഫസ്റ്റ്‌ ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതി ഈ മാസം 23 വരെ റിമാന്റു ചെയ്‌തു.
പ്രതിയുടെ വീട്ടിനു സമീപത്ത്‌ വനാതിര്‍ത്തിയിലുള്ള നൂറുവര്‍ഷത്തോളം പഴക്കമുള്ള കൂറ്റന്‍ തേക്കുമരമാണ്‌ മുറിച്ചുമാറ്റിയത്‌. മരംമുറിക്കുന്നതിനു നേരത്തെ നീക്കം ഉണ്ടായിരുന്നുവത്രേ. അത്തരം സന്ദര്‍ഭത്തില്‍ വനം വനംവകുപ്പ്‌ അധികൃതര്‍ സ്ഥലത്തെത്തി താക്കീതുചെയ്‌തിരുന്നതായി പറയുന്നു.എന്നാല്‍ മരം മുറിച്ചുകടത്തിയതിനു അബദ്ധത്തില്‍ സംഭവിച്ചതാണെന്നു പറയുന്നുണ്ടെങ്കിലും ബോധപൂര്‍വ്വമാണെന്നാണ്‌ വനംവകുപ്പ്‌ അധികൃതര്‍ പറയുന്നത്‌. മുറിച്ചുകടത്തിയ മരം വനംവകുപ്പ്‌ കസ്റ്റഡിയിലെടുത്ത്‌ ഡിപ്പോയിലേയ്‌ക്കുമാറ്റി.

NO COMMENTS

LEAVE A REPLY