സ്വാതന്ത്ര്യദിനാഘോഷം; കാസര്‍കോട്ട്‌ കനത്ത സുരക്ഷാ പരിശോധന

0
101


കാസര്‍കോട്‌: ആസാദി കി അമൃത്‌ മഹോത്സവത്തിനിടയില്‍ രാജ്യവ്യാപകമായി ഭീകരാക്രമണ സാധ്യതയുണ്ടെന്നു സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പുകളെ തുടര്‍ന്ന്‌ കാസര്‍കോട്‌ ജില്ലയിലും കനത്ത ജാഗ്രതയും പരിശോധനയും ആരംഭിച്ചു. ആര്‍ പി എഫ്‌ റെയില്‍വെ പൊലീസ്‌, ബോംബ്‌ -ഡോഗ്‌ സ്‌ക്വാഡുകള്‍ ഇന്നലെ കുമ്പള, മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനുകളില്‍ പരിശോധന നടത്തി.കാസര്‍കോട്‌ റെയില്‍വേ സ്റ്റേഷനില്‍ ഇന്നു രാവിലെ നടന്ന പരിശോധനയില്‍ ആര്‍ പി എഫ്‌ എ എസ്‌ ഐ കെ വിനോദ്‌ കുര്യന്‍, പി തനേയന്‍, പി രാജീവന്‍, റെയില്‍പൊലീസ്‌ ഉദ്യോഗസ്ഥരായ എം വി പ്രകാശ്‌, ഡോഗ്‌ സ്‌ക്വാഡ്‌ അംഗങ്ങളായ കെ കെ അജേഷ്‌, പി സജീല്‍, ബോംബ്‌ സ്‌ക്വാഡ്‌ അംഗങ്ങളായ കെ പി അനൂപ്‌, പി അനൂപ്‌ എന്നിവര്‍ നേതൃത്വം നല്‍കി. സ്വാതന്ത്ര്യദിനാഘോഷത്തിനിടയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണത്തിനു സാധ്യത ഉണ്ടെന്ന്‌ വിവിധ ഇന്റലിജന്‍സ്‌ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ്‌ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കിയത്‌.

NO COMMENTS

LEAVE A REPLY