പരപ്പ: ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒഴുക്കില്‍പ്പെട്ട് കാണാതായ റിട്ടയേര്‍ഡ് അധ്യാപികയുടെ മൃതദേഹം കണ്ടെത്തി. പരപ്പ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ റിട്ട. അധ്യാപികയും വെള്ളരിക്കുണ്ട് കൂരാക്കുണ്ടിലെ രവീന്ദ്രന്റെ ഭാര്യയുമായ ലത(58)യുടെ മൃതദേഹമാണ് പ്ലാച്ചിക്കര റിസര്‍വ്വ് ഫോറസ്റ്റിലെ തോട്ടിനു കുറുകെയുള്ള ചെക്ക് ഡാമില്‍ ഇന്നു രാവിലെ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ മാലോം ചുള്ളി വനമേഖലയിലാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായിരുന്നത്. ഈ സമയത്ത് ഇല മുറിക്കാനായി തോട്ടത്തില്‍ എത്തിയപ്പോഴാണ് ലത മലവെള്ളത്തില്‍പ്പെട്ട് ഒഴുകിപ്പോയത്. രണ്ടു മാസം മുമ്പാണ് ഇവര്‍ സര്‍വ്വീസില്‍ നിന്നു പിരിഞ്ഞത്. ഏകമകന്: കൃഷ്ണ.