ആദൂര്‍: ഒഴിഞ്ഞ പറമ്പില്‍ ചീട്ടുകളിക്കുകയായിരുന്ന രാജേഷ്, ജഗദീഷ്, സെബാസ്റ്റ്യന്‍, ജയിംസ്, പ്രസാദ്, ബാലചന്ദ്രന് എന്നിവരെ ആദൂര്‍ എസ് ഐ ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റു ചെയ്തു. കുണ്ടാര്‍, ഉയിത്തടുക്കയില് ഇന്നലെ വൈകിട്ട് നടന്ന റെയ്ഡിലാണ് ചീട്ടുകളി പിടികൂടിയത്. കളിസ്ഥലത്തു നിന്ന് 15700 രൂപയും പിടിച്ചെടുത്തു.