യാത്രക്കാര്‍ക്ക്‌ ബസ്‌ കാത്തുനില്‍ക്കാനും ബസ്സുകള്‍ നിര്‍ത്താനും സ്ഥലമില്ലാതെ എരിഞ്ഞിപ്പുഴ ബസ്‌സ്റ്റോപ്പ്‌

0
42


ബോവിക്കാനം: ഈ മാസം 16ന്‌ മരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ ഉദ്‌ഘാടനം ചെയ്യാനിരിക്കുന്ന ബോവിക്കാനം-കുറ്റിക്കോല്‍ റോഡിന്റെ എരിഞ്ഞിപ്പുഴ പള്ളിക്കടുത്തുള്ള ബസ്‌സ്റ്റാന്റ്‌ പരിസരം അപകട ഭീതിയിലാണെന്ന്‌ പള്ളിക്കമ്മിറ്റി പരാതിപ്പെട്ടു.55 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച റോഡിന്റെ മറ്റു ഭാഗങ്ങള്‍ കോണ്‍ക്രീറ്റ്‌ ചെയ്‌ത്‌ വീതി കൂട്ടിയിരുന്നു. എന്നാല്‍ ഇവിടെ അതൊന്നും ചെയ്യാത്തതിനാല്‍ യാത്രക്കാര്‍ ബസ്‌ കാത്തുനില്‍ക്കാനും വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്യാനും സ്ഥലമില്ലാതെ വിഷമിക്കുന്നു. റോഡിനിവിടെ മാത്രം വീതി ഇല്ല. മാത്രമല്ല, റോഡിന്‌ രണ്ട്‌ വശവും വന്‍ കുഴികളാണ്‌. ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നെങ്കിലും അവര്‍ അറിഞ്ഞ ഭാവം പോലും നടിച്ചിട്ടില്ലെന്ന്‌ പള്ളിക്കമ്മിറ്റി ആരോപിച്ചു. വീതി കുറഞ്ഞ ഈ ഭാഗം വീതി കൂട്ടുകയോ, അല്ലാത്ത പക്ഷം നിലവിലുള്ള റോഡരികില്‍ കൈവരി സ്ഥാപിക്കുകയോ ചെയ്യണമെന്ന്‌ മുഖ്യമന്ത്രി, മരാമത്ത്‌ മന്ത്രി എന്നിവരോട്‌ കമ്മിറ്റി ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY