പന്നിപ്പനി ഭീഷണി; പരപ്പയില്‍ കാട്ടുപന്നി ചത്ത നിലയില്‍

0
29


പരപ്പ: പരപ്പ, കമ്മാടത്ത്‌ കാട്ടുപന്നിയെ സംശയകരമായ സാഹചര്യത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി. മൂലയ്‌ക്കല്‍ നാസര്‍ എന്നയാളുടെ വീടിന്റെ പുറകുവശത്താണ്‌ പന്നിയെ ചത്തനിലയില്‍ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ പരപ്പ സെക്ഷന്‍ ഫോറസ്റ്റ്‌ ഓഫീസര്‍ വിനോദ്‌ കുമാര്‍, ആര്‍ എഫ്‌ വാച്ചര്‍ സുമേഷ്‌ എന്നിവര്‍ സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. വയനാട്ടില്‍ പന്നിപ്പനി ബാധിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട്‌ ജില്ലയില്‍ വനത്തിനു സമീപത്തോ വനത്തിലോ കാട്ടുപന്നിയെ ചത്തതായി കണ്ടാല്‍ വിവരം അറിയിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചിരുന്നു.
ഈ സാഹചര്യത്തില്‍ കമ്മാടത്ത്‌ പന്നിയെ ചത്ത നിലയില്‍ കണ്ടെത്തിയത്‌ ആശങ്കയ്‌ക്ക്‌ ഇടയാക്കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY