സുമനസ്സുകളുടെ കനിവു തേടി ഒരു യുവാവ്‌

0
50


കാറഡുക്ക: ഇരുവൃക്കകളും തകരാറിലായ യുവാവ്‌ സുമനസ്സുകളുടെ കനിവു തേടുന്നു. നെച്ചിപ്പടുപ്പിലെ നാരായണന്റെ മകന്‍ പ്രസാദ്‌ ചന്ദ്ര(35)നാണ്‌ ഡയാലിസിസിലൂടെ ജീവിതം മുന്നോട്ടു നീക്കുന്നത്‌.
രണ്ടു വയസ്സുള്ള മകളുടെ പിതാവായ പ്രസാദ്‌ ചന്ദ്രന്‌ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ വൃക്കമാറ്റി വെക്കണമെന്നാണ്‌ ഡോക്‌ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്‌. എന്നാല്‍ ഇതിനു വേണ്ട ഭാരിച്ച ചികിത്സാ ചെലവ്‌ ഈ കുടുംബത്തിന്‌ താങ്ങാനാവാത്തതാണ്‌. കുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കിയ നാട്ടുകാര്‍ ചന്ദനടുക്കം ചീരുംബാ ഭഗവതി ക്ഷേത്രം ഹാളില്‍ യോഗം ചേര്‍ന്ന്‌ ചികിത്സാ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌. വൃക്കമാറ്റി വെക്കാനായി 45 ലക്ഷം രൂപയോളം വേണ്ടി വരും. കരുണയുള്ളവര്‍ കനിയുമെന്ന പ്രതീക്ഷയിലാണ്‌ കുടുംബം.
കേരള ഗ്രാമീണ്‍ ബാങ്കിന്റെ മുള്ളേരിയ ശാഖയിലെ (അക്കൗണ്ട്‌ നമ്പര്‍: 40596101088449 ഐ എഫ്‌ എസ്‌ സി: കെ എല്‍ ജി ബി 0040596) എന്ന അക്കൗണ്ടില്‍ സഹായം നിക്ഷേപിക്കാവുന്നതാണ്‌. 8075246049 എന്ന ഗൂഗിള്‍പേ നമ്പറിലും ചികിത്സാ സഹായം അയക്കാവുന്നതാണെന്ന്‌ ചികിത്സാ സഹായകമ്മിറ്റി അറിയിച്ചു.

NO COMMENTS

LEAVE A REPLY