നാലുവയസുകാരനെ തെരുവ്‌ നായയില്‍ നിന്ന്‌ രക്ഷപ്പെടുത്തിയ വിദ്യാര്‍ത്ഥിക്ക്‌ അനുമോദം

0
32


മാവുങ്കാല്‍: വീട്ടുമുറ്റത്ത്‌ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു നാലുവയസുകാരനെ തെരുവ്‌ നായയുടെ ആക്രമണത്തില്‍ നിന്ന്‌ രക്ഷപ്പെടുത്തിയ രാംനഗര്‍ ഗവണ്‍മെന്റ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥി ആദിത്യനെ സ്‌കൂള്‍ അസംബ്ലിയില്‍ വെച്ച്‌ സ്റ്റാഫ്‌ കൗണ്‍സില്‍, പി.ടി.എ എന്നിവയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. കോട്ടപ്പാറ വാഴക്കോട്‌ നര്‍ക്കിലയിലെ സുരേന്ദ്രന്റെ മകനാണ്‌ ആദിത്യന്‍. സ്‌കൂള്‍ സ്റ്റാഫ്‌ കൗണ്‍സില്‍, പി.ടി.എ എന്നിവയുടെ ഉപഹാരം അജാനൂര്‍ ഗ്രാമപഞ്ചായത്ത്‌ അംഗം ശ്രീദേവി, ആദിത്യന്‌ സമ്മാനിച്ചു. പ്രധാന അധ്യാപകന്‍ എ.വി. സതീഷ്‌ കുമാര്‍ ആധ്യക്ഷം വഹിച്ചു. സ്റ്റാഫ്‌ സെക്രട്ടറി പി. അശോകന്‍ , കവിയും അധ്യാപകനുമായ ബിജു കാഞ്ഞങ്ങാട്‌, സീനിയര്‍ അസിസ്റ്റന്റ്‌ സുനിതാ ദേവി എന്നിവര്‍ സംസാരിച്ചു. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞ്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്‌ ഇപ്പോള്‍. ആദിത്യനും നായയുടെ ആക്രമണത്തില്‍ കാലിന്‌ പരിക്കേറ്റിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY