നീലേശ്വരം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ കാസര്‍കോട് , കണ്ണൂര്‍, വയനാട് ജില്ലകളിലെ അമ്പത്തിനാലോളം ഘടകങ്ങള്‍ ഉള്‍പ്പെടുന്ന മേഖലാ 19 – ന്റെ നേതൃത്വത്തില്‍ നടത്തിയ ആര്‍ട്സ് ഫെസ്റ്റില്‍ ജെ.സി.ഐ നീലേശ്വരം ഓവറോള്‍ ചാമ്പ്യന്മാരായി. തളിപ്പറമ്പ് ഐ.എം.എ ഹാളില്‍ നടത്തിയ കലോല്‍സവത്തില്‍ പങ്കെടുത്ത എല്ലാ പരിപാടികളിലും ജെ.സി.ഐ നീലേശ്വരത്തിന്റെ അംഗങ്ങള്‍ക്ക് വിജയിക്കാനായി.
പങ്കെടുത്ത മുഴുവന്‍ ഇനങ്ങളില്‍ നിന്നുമായി 96 പോയിന്റുകള്‍ നേടി തൊട്ടടുത്ത മത്സരാര്‍ത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ജെ.സി.ഐ നീലേശ്വരം ഉജ്ജ്വല വിജയം നേടിയത്. സമാപന സമ്മേളനത്തില്‍ വെച്ച് പ്രസിഡന്റ് സി.വി.സുരേഷ് ബാബുവും ടീമംഗങ്ങളും സോണ്‍ പ്രസിഡന്റ് കെ.ടി സമീറില്‍ നിന്നും ട്രോഫികള്‍ ഏറ്റുവാങ്ങി.