കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ ദക്ഷിണ കന്നഡയില്‍ ഐസലേഷന്‍

0
37


മംഗ്‌ളൂരു: കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക്‌ 7 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമാക്കി ദക്ഷിണ കന്നഡ ജില്ലാധികൃതര്‍. ദക്ഷിണ കന്നഡയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന കേരളത്തില്‍ നിന്നു മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും 7 ദിവസത്തെ ഐസലേഷന്‍ നിര്‍ബന്ധമാക്കിയതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ. കെ വി രാജേന്ദ്ര പറഞ്ഞു. ഇവിടെ കോളേജുകള്‍ കേന്ദ്രീകരിച്ച്‌ ക്ലസ്റ്ററുകള്‍ രൂപം കൊണ്ടതിനെ തുടര്‍ന്നാണ്‌ നിയന്ത്രണം ശക്തമാക്കിയത്‌. കേരളത്തില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ 72 മണിക്കൂറിനകം എടുത്ത ആര്‍ ടി പി സി ആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. 7 ദിവസത്തെ ഐസലേഷന്‌ ശേഷം വീണ്ടും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY