നാടിനെ വിറപ്പിച്ച കാട്ടുപന്നിയെ വെടിവച്ചുകൊന്നു

0
41


കാഞ്ഞങ്ങാട്‌: ദിവസങ്ങളായി നാടിനെ വിറപ്പിച്ചുകൊണ്ടിരുന്ന കാട്ടുപന്നിയെ ഫോറസ്റ്റ്‌ അധികൃതര്‍ വെടിവച്ചുകൊന്നു. ഉപ്പിലിക്കൈ, വേട്ടക്കൊരു മകന്‍, കോട്ടം ക്ഷേത്രത്തിനു സമീപത്തെ രാജന്റെ വീട്ടു പറമ്പില്‍ പട്ടാപ്പകല്‍ എത്തിയ പന്നിയെ ആണ്‌ കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസര്‍ അഷ്‌റഫിന്റെ നേതൃത്വത്തില്‍ വെടിവച്ചു കൊന്നത്‌. ഒന്നര ക്വിന്റലോളം തൂക്കമുള്ള പന്നിയെ മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചതായി അധികൃതര്‍ പറഞ്ഞു. ഉപ്പിലിക്കൈയിലും പരിസരങ്ങളിലും ദിവസങ്ങളായി ഭീതി പരത്തി വരികയായിരുന്നു പന്നി. നേരത്തെ രാത്രികാലങ്ങളില്‍ മാത്രം കൃഷിയിടങ്ങളില്‍ ഇറങ്ങിയ പന്നി, പകല്‍ നേരങ്ങളിലും എത്തി വ്യാപകനാശം വരുത്താന്‍ തുടങ്ങിയതോടെയാണ്‌ നാട്ടുകാര്‍ ഫോറസ്റ്റ്‌ റേഞ്ച്‌ ഓഫീസറെ വിവരം അറിയിച്ചത്‌. റൈഞ്ചര്‍ക്കൊപ്പം വനം വകുപ്പ്‌ ഉദ്യോഗസ്ഥരായ ഒ എ ഗിരീഷ്‌, വിജേഷ്‌ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY