കേന്ദ്ര അവഗണന: സി പി ഐ പ്രചരണജാഥ തുടങ്ങി

0
35


പെര്‍ളടുക്കം: കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനക്കും വികസനവിരുദ്ധനയങ്ങള്‍ക്കുമെതിരെ 17നു നടക്കുന്ന ഹെഡ്‌പോസ്റ്റ്‌ ഓഫീസ്‌ മാര്‍ച്ചിന്റെ മുന്നോടിയായുള്ള സി പി ഐ മണ്ഡലം പ്രചരണ ജാഥ പ്രയാണമാരംഭിച്ചു.
പെര്‍ളടുക്കത്തു രാവിലെ ആരംഭിച്ച ജാഥ സി പി ഐ ജില്ലാ എക്‌സി അംഗം കെ വി കൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ അസി. സെക്രട്ടറി വി രാജന്‍, ജില്ലാ കൗണ്‍സില്‍ അംഗം പി ഗോപാലന്‍ മാസ്റ്റര്‍, സുരേഷ്‌, മണ്ഡലം സെക്രട്ടറി കെ കുഞ്ഞിരാമന്‍, ബിജു ഉണ്ണികൃഷ്‌ണന്‍, കെ കൃഷ്‌ണന്‍, ബാലകൃഷ്‌ണന്‍, പി പി ചാക്കോ, എ മാധവന്‍, കെ വി ബാബു, പി ശ്രീധരന്‍ പ്രസംഗിച്ചു. ജാഥ നാളെ വൈകിട്ട്‌ ബോവിക്കാനത്തു സമാപിക്കും.

NO COMMENTS

LEAVE A REPLY