അഞ്ചു തോണികള്‍ പിടികൂടി തകര്‍ത്തു; 2 പേര്‍ക്കെതിരെ കേസ്‌

0
38


കുമ്പള: ഷിറിയ പുഴയിലെ പി കെ നഗര്‍, ഒളയം എന്നിവിടങ്ങളിലെ അനധികൃത കടവുകളില്‍ പൊലീസ്‌ റെയ്‌ഡ്‌. പൊലീസിനെ കണ്ട്‌ അന്യ സംസ്ഥാന തൊഴിലാളികളായ അഞ്ചുപേര്‍ പുഴയില്‍ ചാടി രക്ഷപ്പെട്ടു.അഞ്ചു തോണികള്‍ പൊലീസ്‌ പിടികൂടി ജെ സി ബി ഉപയോഗിച്ച്‌ തകര്‍ത്തു.ഇന്നലെ വൈകുന്നേരം കുമ്പള ഇന്‍സ്‌പെക്‌ടര്‍ പി പ്രമോദ്‌, എസ്‌ ഐ വി കെ അനീഷ്‌ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ വന്‍ പൊലീസ്‌ സംഘം ഇരുകടവുകളും വളയുകയായിരുന്നു. അനധികൃതമായി മണല്‍ വാരിയതിനു ആരിക്കാടിയിലെ ഷാഫി, കാര്‍ളെയിലെ റഷീദ്‌ എന്നിവര്‍ക്കെതിരെ കേസെടുത്തതായി കുമ്പള പൊലീസ്‌ അറിയിച്ചു.

NO COMMENTS

LEAVE A REPLY