വിവേകാനന്ദജയന്തി വിപുലമായി ആഘോഷിച്ചു

0
25


കാസര്‍കോട്‌: സ്വാമി വിവേകാനന്ദ ജയന്തി ബി ജെ പി-യുവമോര്‍ച്ച -എ ബി വി പി എന്നിവയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു.
യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ കാസര്‍കോടു കസബ കടപ്പുറത്തുനിന്നാരംഭിച്ച കൂട്ടഓട്ടം സിനിമാ സീരിയല്‍ നടനും ബി ജെ പി ദേശീയ സമിതി അംഗവുമായ കൃഷ്‌ണകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. രവീശതന്ത്രി കുണ്ടാര്‍, ധനഞ്‌ജയ, അഞ്‌ജു ജോസ്‌തി, വിജയകുമാര്‍ റൈ, ഉമ, അജിത്‌ കുമാര്‍, കീര്‍ത്തന്‍, രക്ഷിത്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. പൈവളികയില്‍ ബി ജെ പി ഉത്തരമേഖലാ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന വിവേകാനന്ദ ജയന്തി നടരാജ ഭദ്രദീപം തെളിച്ച്‌ ഉദ്‌ഘാടനം ചെയ്‌തു. ബി എം ആദര്‍ശ്‌, പ്രസാദ്‌ റൈ, സുബ്രഹ്മണ്യഭട്ട്‌, സത്യശങ്കരഭട്ട്‌, പ്രവീണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ബി ജെ പി പൈവളികെ പഞ്ചായത്ത്‌ കമ്മിറ്റി കായര്‍ കട്ടയില്‍ നടത്തിയ വിവേകാനന്ദ ജയന്തിയാഘോഷം മണ്ഡലം പ്രസിഡന്റ്‌ ആദര്‍ശ്‌ ബി എം ഉദ്‌ഘാടനം ചെയ്‌തു.എ ബി വി പി ഉപ്പളയിലും കുമ്പളയിലും വിവേകാനന്ദ ജയന്തി ആഘോഷിച്ചു. അന്നദാനവുമുണ്ടായിരുന്നു. മഞ്ചേശ്വരം ഗവ. കോളേജ്‌, കുമ്പള ഐ എച്ച്‌ ആര്‍ സി കോളേജ്‌ എ ബി വി പി യൂണിറ്റുകളുടെ ആഭിമുഖ്യത്തിലായിരുന്നു ജയന്തി ആഘോഷം. കുമ്പളയില്‍ യുവധ്വനി സമ്മേളനവുമുണ്ടായിരുന്നു. സംസ്ഥാന സെക്രട്ടറി ഹരി ഉദ്‌ഘാടനം ചെയ്‌തു. കിഷന്‍, പ്രമോദ്‌, വിഷ്‌ണു, ദിവ്യ, നവ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാസര്‍കോട്‌ ചിന്മയ വിദ്യാലയയില്‍ നടന്ന വിവേകാനന്ദ ജയന്തിയാഘോഷം ബ്രഹ്മചാരി മുകുന്ദ ചൈതന്യ ഉദ്‌ഘാടനം ചെയ്‌തു. മൂല്യാധിഷ്‌ഠിത ജീവിതം അനുഷ്‌ഠിക്കാന്‍ വിവേകാനന്ദ സ്‌മരണ പ്രയോജനപ്പെടുത്തണമെന്ന്‌ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

NO COMMENTS

LEAVE A REPLY