മരണമണി കാത്ത്‌ നാടിന്റെ ജീവവൃക്ഷം

0
27


കാസര്‍കോട്‌: നിരവധി സമരവേളകള്‍ക്ക്‌ തണലും സാക്ഷിയുമായ കാസര്‍കോടിന്റെ ഒപ്പു മരം ഓര്‍മ്മയിലേക്ക്‌.
നാടിന്റെ ജീവവൃക്ഷമെന്ന്‌ നഗരസഭാ മുന്‍ അധ്യക്ഷന്‍ ടി ഇ അബ്‌ദുള്ള വിശേഷിപ്പിച്ച ഈ മരത്തിന്റെ ചുവട്ടിലായിരുന്നു കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നൂറുകണക്കിന്‌ സമരമുന്നേറ്റങ്ങള്‍ക്ക്‌ തുടക്കം കുറിച്ചത്‌. ഒപ്പുമരത്തിന്‌ ഒരിക്കല്‍ കോടാലി വീഴുമെന്ന്‌ അറിയാമായിരുന്നെന്നും വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഇതിനൊരു സ്‌മാരകവും തുടര്‍ച്ചയും എന്ന ആശയം മനസ്സിലുണ്ടായിരുന്നുവെന്നും, പഴയ ഈ കൊന്നമരത്തെ ഒപ്പുമരമാക്കിയ അധ്യാപകനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായ ജി ബി വല്‍സന്‍ കാരവലിനോടു പറഞ്ഞു. പുലിക്കുന്നില്‍ ഇതിനായി ഒരു സ്ഥലം കണ്ടെത്തി ശിലസ്ഥാപിക്കാനും അതിനോട്‌ ചേര്‍ന്ന്‌ ഒരു മരം നട്ടുവളര്‍ത്താനുമായിരുന്നു തീരുമാനമെന്നും ഈ ആശയവുമായി സഹകരിക്കുന്നവരെ ചേര്‍ത്ത്‌ അതുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പാത വികസനത്തിന്റെ ഭാഗമായാണ്‌ ഒപ്പുമരം വെട്ടിമാറ്റുന്നത്‌. എന്റോസള്‍ഫാന്‍ രാജ്യാന്തരതലത്തില്‍ നിരോധിക്കപ്പെട്ട 2011ലെ സ്റ്റോക്ക്‌ ഹോം കണ്‍വെന്‍ഷനെ തുടര്‍ന്ന്‌ രാജ്യത്തും നിരോധമാവശ്യപ്പെട്ട്‌ ആരംഭിച്ച സമരത്തോടെയാണ്‌ രാജ്യാന്തര തലത്തില്‍ തന്നെ ഖ്യാതി നേടിയ കാസര്‍കോടിന്റെ ഒപ്പുമരം പിറവി എടുക്കുന്നത്‌.
മൂന്നുദിവസം മരത്തില്‍ വെള്ളത്തുണി ചുറ്റി ഒപ്പ്‌ ചാര്‍ത്തല്‍ എന്നതായിരുന്നു ആശയം. എന്നാല്‍ എന്റോസള്‍ഫാന്റെ ചീഫ്‌ പേട്രണ്‍ കൂടിയായിരുന്ന എം ടി വാസുദേവന്‍ നായരാണ്‌ ആ ആശയത്തിന്റെ വേരിറങ്ങുന്നത്രനാളും ഇത്‌ ഒപ്പുമരമായി നിലനില്‍ക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട്‌ വച്ചത്‌.

NO COMMENTS

LEAVE A REPLY