മകരവിളക്ക്‌ വെള്ളിയാഴ്‌ച; തിരുവാഭരണ ഘോഷയാത്രയ്‌ക്ക്‌ ഭക്തി സാന്ദ്രമായ തുടക്കം

0
29


പന്തളം: ശബരിമല മകരവിളക്കു മഹോത്സവത്തിന്റെ ഭാഗമായുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയ കോയിക്കല്‍ ധര്‍മ്മശാസ്‌താ ക്ഷേത്രത്തില്‍ നിന്നു ശബരിമല സന്നിധാനത്തേക്കു ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ പ്രയാണമാരംഭിച്ചു.
വെള്ളിയാഴ്‌ച വൈകിട്ട്‌ ഘോഷയാത്ര ശബരിമലയിലെത്തും. തുടര്‍ന്ന്‌ തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടക്കും. ഈ സമയത്ത്‌ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയും.
പന്തളം സാമ്പ്രിക്കല്‍ കൊട്ടാരത്തില്‍ നിന്നു ആഘോഷ പൂര്‍വ്വം പന്തളം ധര്‍മ്മശാസ്‌താ ക്ഷേത്രത്തിലേക്ക്‌ എഴുന്നള്ളിച്ച തിരുവാഭരണ പേടകം ക്ഷേത്രം ശ്രീകോവിലിനു മുന്നില്‍ തുറന്നുവയ്‌ക്കുകയും ഭക്തജനങ്ങള്‍ തിരുവാഭരണങ്ങള്‍ കണ്ടു വണങ്ങുകയും ചെയ്‌തു.

NO COMMENTS

LEAVE A REPLY