ജനറല്‍ ആശുപത്രിയിലെ ടെസ്റ്റിംഗ്‌ ലബോറട്ടറി സേവനം സൗജന്യമാക്കണം: പി ഡി പി

0
42


കാസര്‍കോട്‌: ജനറല്‍ ഹോസ്‌പിറ്റല്‍ കോവിഡ്‌ 19 ആര്‍.ടി.പി.സി.ആര്‍ മൊബൈല്‍ ടെസ്റ്റിംഗ്‌ ലബോറട്ടറിയില്‍ ടെസ്റ്റിനെത്തുന്ന രോഗികളോട്‌ 400 രൂപ വാങ്ങുന്നത്‌ കടുത്ത അനീതിയാണെന്ന്‌ ആക്ഷേപം. പണം വാങ്ങി റിസല്‍ട്ട്‌ നല്‍കുന്ന മൊബൈല്‍ ടെസ്റ്റിംഗ്‌ സംവിധാനത്തിലൂടെ ജനറല്‍ ഹോസ്‌പിറ്റലിനെ കച്ചവടവല്‍ക്കരിച്ചിരിക്കുകയാണെന്നും പിഡിപി ആരോപിച്ചു.
കര്‍ണാടകയില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുകയും അതിര്‍ത്തി അടക്കുകയും ചെയ്‌ത സാഹചര്യത്തില്‍ കര്‍ണാടകയിലേക്കു പോകുന്ന വിദ്യാര്‍ത്ഥികള്‍, രോഗികള്‍, തുടങ്ങിയവര്‍ വലിയ പ്രതിസന്ധിയിലായിരിക്കുകയാണെന്നും പി.ഡി.പി കാസര്‍കോട്‌ ജില്ലാ കമ്മിറ്റി ആരോപിച്ചു.
എത്രയും പെട്ടെന്ന്‌ സൗജന്യമായി ആര്‍ടിപിസിആര്‍ നടത്തുവാന്‍ മൊബൈല്‍ ടെസ്റ്റിംഗ്‌ ലബോറട്ടറിയില്‍ സംവിധാനമൊരുക്കിയില്ലെങ്കില്‍ പി.ഡി.പി സമരത്തിനൊരുങ്ങുമെന്ന്‌ സംസ്ഥാന സെക്രട്ടറി സുബൈര്‍ പടുപ്പ്‌ ജില്ലാ പ്രസിഡന്റ്‌ റഷീദ്‌ മുട്ടുന്തലജില്ലാ സെക്രട്ടറി ഷാഫി ഹാജി അഡൂര്‍ എന്നിവര്‍ പ്രസ്‌താവനയില്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY