കോവിഡ്‌ മരണ ധനസഹായം; വിവേചനം പാടില്ല: മൊഗ്രാല്‍ ദേശീയവേദി

0
48


മൊഗ്രാല്‍: കേരളത്തിന്‌ പുറത്തുള്ള ആശുപത്രികളില്‍ കോവിഡ്‌ ബാധിച്ച്‌ മരിച്ചവര്‍ക്ക്‌ ധനസഹായം നിഷേധിക്കുന്ന അധികൃതരുടെ നിലപാട്‌ തിരുത്തണമെന്നും, മരണത്തിന്‌ വിവേചനം പാടില്ലെന്നും മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ്‌ യോഗം അഭിപ്രായപ്പെട്ടു. കോവിഡ്‌ മരണത്തിന്റെ അംഗീകൃത പട്ടികയില്‍ സംസ്ഥാനത്ത്‌ ഇടം കിട്ടാത്തവരേറെയാണ്‌. കേരളത്തിലെ എല്‍.എസ്‌.ജി.ഡി സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ മരണ സര്‍ട്ടിഫിക്കറ്റിനുള്ള പോര്‍ട്ടലില്‍ നിന്ന്‌ തള്ളപ്പെട്ടവരാണ്‌ കൂടുതലും ധനസഹായം കിട്ടാതെ ബുദ്ധിമുട്ടുന്നത്‌. കര്‍ണാടകയിലും തമിഴ്‌നാട്ടിലും മരണപ്പെട്ടവര്‍ക്കാണ്‌ അധികൃതര്‍ ധനസഹായം നിഷേധിക്കുന്നത്‌. അത്‌ പോലെ ഗള്‍ഫില്‍ മരിച്ച പ്രവാസികള്‍ക്കും ധനസഹായമില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്ത്‌ സര്‍ക്കാര്‍ നല്‍കുന്ന 50,000 രൂപയാണ്‌ ഇതുവഴി ലഭിക്കാതെ പോകുന്നത്‌. ഈ വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന്‌ ദേശീയവേദി യോഗം ആവശ്യപ്പെട്ടു. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക്‌ തിരിക്കുന്ന ഗള്‍ഫ്‌ പ്രതിനിധി എല്‍ ടി മനാഫിന്‌ യോഗം യാത്രയയപ്പ്‌ നല്‍കി. പ്രസിഡന്റ്‌ എ.എം സിദ്ദീഖ്‌റഹ്മാന്‍ ആധ്യക്ഷം വഹിച്ചു. ജന. സെക്രട്ടറി ടി. കെ ജാഫര്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ്‌ സ്‌മാര്‍ട്ട്‌, എം.എം. റഹ്‌മാന്‍, റിയാസ്‌ മൊഗ്രാല്‍, ടി.കെ അന്‍വര്‍, എം.എ മൂസ, എം.വിജയകുമാര്‍, മുഹമ്മദ്‌ മൊഗ്രാല്‍ പ്രസംഗിച്ചു. മനാഫ്‌. എല്‍. ടി യാത്രയയപ്പിന്‌ നന്ദി പറഞ്ഞു.

NO COMMENTS

LEAVE A REPLY