ജാഗ്രതയോടെ രാജ്യവും; പരിശോധന കര്‍ശനം

0
60


ന്യൂദെല്‍ഹി: ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ 11 വിദേശരാജ്യങ്ങളില്‍ നിന്നു എത്തുന്നവര്‍ക്ക്‌ പരിശോധനയും നിരീക്ഷവും കര്‍ശനമാക്കി ഇന്ത്യ. ബോസ്‌നിയ,സൗത്ത്‌ ആഫ്രിക്ക, ബ്രസീല്‍, ബംഗ്ലാദേശ്‌, മൗറീഷ്യസ്‌, ചൈന, ന്യൂസിലാന്റ്‌,സിംബാബ്‌വേ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്കാണ്‌ പരിശോധന കര്‍ശനമാക്കുക. പ്രസ്‌തുതരാജ്യങ്ങളില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ്‌ നടപടി.
കോവിഡ്‌ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്തര്‍ദേശീയ വിമാന സര്‍വ്വീസുകള്‍ ഡിസംബര്‍ 15ന്‌ പുനഃരാരംഭിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തില്‍ പുനഃപരിശോധന ഉണ്ടാകുമെന്നാണ്‌ സൂചന.

NO COMMENTS

LEAVE A REPLY