പത്മനാഭയ്‌ക്ക്‌ ഇനി നടക്കാം; കൃത്രിമക്കാല്‍ സമ്മാനിച്ച്‌ ലയണ്‍സ്‌ ക്ലബ്ബ്‌

0
71


കുമ്പള: അസുഖംമൂലം കാല്‍ മുറിച്ചു മാറ്റപ്പെട്ട മാവിനക്കട്ടയിലെ കെ പത്മനാഭയ്‌ക്ക്‌ സക്ഷമ കാസര്‍കോട്‌ ജില്ലാ സമിതിയുടെ ഇടപെടലില്‍ പാലക്കാട്‌ ഫോര്‍ട്ട്‌ ടൗണ്‍ ലയണ്‍സ്‌ ക്ലബ്ബും കൃത്രിമക്കാല്‍ സമ്മാനിച്ചു. ഓട്ടോ ഡ്രൈവറായിരുന്ന പത്മനാഭയുടെ ഇടതു കാല്‍ 2015ലാണ്‌ മുറിച്ചു മാറ്റിയത്‌. അന്നുമുതല്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ ദുരിതാവസ്ഥയിലായിരുന്നു. വിവരമറിഞ്ഞ സക്ഷമ ജില്ലാ സമിതി പ്രവര്‍ത്തകര്‍ പാലക്കാട്‌ ഫോര്‍ട്ട്‌ ടൗണ്‍ ലയണ്‍സ്‌ ക്ലബ്ബിനെ വിവരമറിയിക്കുകയും അവര്‍ കൃത്രിമ ക്കാല്‍ സംഭാവന ചെയ്യുകയുമായിരുന്നു.

NO COMMENTS

LEAVE A REPLY