കൂട്ടംതെറ്റി രണ്ടുവയസ്സുകാരന്‍; കാവലായി തീരദേശ പൊലീസ്‌

0
83


നീലേശ്വരം: ബീച്ചില്‍ കൂട്ടം തെറ്റി ഒറ്റപ്പെട്ട കുട്ടിയെ കണ്ടെത്തി തീരദേശ പൊലീസ്‌ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. കാഞ്ഞങ്ങാട്‌ നിന്നും കുടുംബസമേതം അഴിത്തല ബീച്ചിലെത്തിയ അഞ്ചംഗ കുടുംബത്തിലെ 2 വയസ്സുള്ള കുട്ടിയെയാണ്‌ കാറ്റാടി മരങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ട നിലയില്‍ പൊലീസ്‌ കണ്ടെത്തിയത്‌.ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുഭാഷ്‌, രതീഷ്‌ എന്നീ പൊലീസുദ്യോഗസ്ഥര്‍ ഉടന്‍ തന്നെ രക്ഷിതാക്കളെ ബന്ധപ്പെടുകയും കുട്ടിയെ സുരക്ഷിതമായി കൈമാറുകയുമായിരുന്നു. തിരക്കിനിടയില്‍ കുട്ടികള്‍ കൂട്ടം തെറ്റുകയും ഒറ്റപ്പെടുകയും ചെയ്‌ത സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും കുട്ടികളേയും കൂട്ടി ബീച്ചിലെത്തുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും തീരദേശ പൊലീസ്‌ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും പലരും കാര്യമാക്കാത്തതാണ്‌ കുട്ടികള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ആവര്‍ത്തിക്കാന്‍ കാരണമാകുന്നതെന്ന്‌ പൊലീസ്‌ പറഞ്ഞു..

NO COMMENTS

LEAVE A REPLY