കാഞ്ഞങ്ങാട്: കോളനികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉയര്‍ത്താനും ജീവിത സാഹചര്യം മെച്ചപ്പെടുത്താനും പദ്ധതികളാവിഷ്ക്കരിച്ച് പൊലീസ്.കോളനികളില്‍ നേരിട്ട് ചെന്ന് പ്രശ്നങ്ങള്‍ പഠിക്കാനും പരാതി കേള്‍ക്കാനും വിദഗ്ദ്ധരുമായി ബന്ധപ്പെട്ട് പരിഹാരം തേടാനുമാണ് നീക്കം. കഴിഞ്ഞ ദിവസം വെള്ളരിക്കുണ്ട് മില്‍മ സൊസൈറ്റി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന എസ് സി, എസ് ടി മോഡറേറ്റിംഗ് സൊസൈറ്റി കമ്മിറ്റി യോഗത്തിലാണ് ഇതു സംബന്ധിച്ച് പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ തീരുമാനമായത്.സ്റ്റേഷന് പരിധിയിലെ 136 കോളനികളില്‍ നിന്നും പ്രമോട്ടര്‍മാരും ഊരുമൂപ്പന്മാരുമുള്പ്പെടെ അമ്പത് പേര് പങ്കെടുത്തു. പൊതു ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്ന പരാതികളും നിര്‍ദ്ദേശങ്ങളും ബന്ധപ്പെട്ട വകുപ്പുകള്‍ക്കു കൈമാറാന്‍ ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണനും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബാബുവും നിര്‍ദ്ദേശം നല്കി. നെറ്റ് വര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍ കുട്ടികളുടെ പഠനം മുടങ്ങുന്നത,് വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രശ്നം, പട്ടയം ലഭിക്കാത്തതിന്, കുടിവെള്ള ക്ഷാമം തുടങ്ങി കോളനികളില്‍ താമസിക്കുന്നവര്‍ അനുഭവിക്കുന്ന എല്ലാ പ്രശ്നങ്ങളും സമഗ്രമായി പഠിച്ച് പരിഹാരം കണ്ടെത്താനാണ് ശ്രമം. ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി, മദ്യപാന ദുശ്ശീലങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണം, സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത കൈക്കൊള്ളല്‍, വ്യക്തിത്വ വികസനം എന്നീ മേഖലകളില്‍ വിദഗ്ദ്ധരുടെ സഹകരണത്തോടെ അവബോധ ക്ലാസുകള്‍ സംഘടിപ്പിക്കാനും തീരുമാനമായി. വെള്ളരിക്കുണ്ട് ഐ പി എസ് എച്ച് ഒ സി ബി ആധ്യക്ഷം വഹിച്ചു.
കാഞ്ഞങ്ങാട് ഡി വൈ എസ് പി ഡോ. വി ബാലകൃഷ്ണന് മുഖ്യ പ്രഭാഷണം നടത്തി. എസ് ഐ വിജയകുമാര്‍ സ്വാഗതവും എസ് ടി മോണിറ്ററിംഗ് കമ്മിറ്റി മെമ്പര്‍ എം ഭാസ്ക്കരന്‍ നന്ദിയും പറഞ്ഞു.