അമ്മയും കുഞ്ഞും ആശുപത്രിക്കു മുന്നില്‍ പ്രതിഷേധം

0
43


കാഞ്ഞങ്ങാട്‌: പത്തുമാസം മുമ്പ്‌ ഉദ്‌ഘാടനം ചെയ്‌ത `അമ്മയും കുഞ്ഞും’ ആശുപത്രി ഉടന്‍ പ്രവര്‍ത്തനം തുടങ്ങണമെന്ന്‌ ആവശ്യപ്പെട്ട്‌ ഹിന്ദു ഐക്യവേദി ഹൊസ്‌ദുര്‍ഗ്ഗ്‌ താലൂക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡണ്ട്‌ കെ പി ശശികല കുഞ്ഞിനെ തൊട്ടിലില്‍ കിടത്തി പ്രതിഷേധം ഉദ്‌ഘാടനം ചെയ്‌തു. താലൂക്ക്‌ കമ്മിറ്റി പ്രസിഡണ്ട്‌ ഗോപാലകൃഷ്‌ണന്‍ ആധ്യക്ഷം വഹിച്ചു. ജില്ലാ പ്രസി. ഗോവിന്ദന്‍, ഭാരവാഹികളായ എസ്‌ പി ഷാജി, കുഞ്ഞിരാമന്‍, മഹിളാ ഐക്യവേദി ജില്ലാ പ്രസി. സതി കെ മോഹനന്‍, അജയകുമാര്‍ പ്രസംഗിച്ചു.

NO COMMENTS

LEAVE A REPLY