ബാലികയെ പീഡിപ്പിച്ചു കൊന്ന മൂന്നുപേര്‍ പിടിയില്‍

0
37


മംഗ്‌ളൂരു: എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടലൈംഗീക പീഡനത്തിനു ഇരയാക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടയില്‍ തള്ളിയ കേസില്‍ മൂന്നുപേര്‍ പിടിയില്‍. ഉത്തര്‍പ്രദേശ്‌ സ്വദേശികളായ പ്രതികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടില്ല. ഇന്നു വൈകുന്നേരം നടക്കുന്ന പത്രസമ്മേളനത്തില്‍ പൊലീസ്‌ കമ്മീഷണര്‍ പ്രതികളുടെ വിവരം പുറത്തുവിടുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌. മൂന്നുപേരെ കൂടാതെ മറ്റു 17 പേരെയും പൊലീസ്‌ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തുവരുന്നു.മിനിഞ്ഞാന്നു വൈകുന്നേരമാണ്‌ നാടിനെ ഞെട്ടിച്ച കൂട്ടബലാത്സംഗവും കൊലപാതകവും നടന്നത്‌.
മംഗ്‌ളൂരു, ഉളായിബെട്ടുവില്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ആസാം സ്വദേശിനിയായ പെണ്‍കുട്ടിയാണ്‌ ക്രൂരമായി കൊല്ലപ്പെട്ടത്‌.

NO COMMENTS

LEAVE A REPLY