ചെന്നൈ: പുതുക്കോട്ടയില്‍ ആടുമോഷ്ടാക്കളെ പിന്തുടര്‍ന്ന എസ് ഐയെ വെട്ടിക്കൊന്ന കേസില്‍ പത്തുവയസ്സുകാരനടക്കം മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. പത്ത്, 17 വയസ്സുള്ള രണ്ടുപേരും 19കാരനുമാണ് അറസ്റ്റിലായത്. തിരുച്ചിറപ്പള്ളി നാല്വര്പ്പേട്ട് പൊലീസ് സ്റ്റേഷനിലെ എസ് ഐ സി ഭൂമിനാഥ(50)നെ വെട്ടിക്കൊന്ന കേസിലാണ് അറസ്റ്റ്.