സൂര്യജിത്തിന്റെ മരണം; മംഗ്‌ളൂവിലെ ഡോക്‌ടറെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്‌

0
39


കുണ്ടംകുഴി: ബേഡകം, മോലോത്തുങ്കാലിലെ ശോഭയുടെ മകന്‍ സൂര്യജിത്തി(19)ന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട്‌ ബേഡകം പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. സുഹൃത്തുക്കളും സൂര്യജിത്ത്‌ പോകുമ്പോള്‍ കൂടെ ഉണ്ടായിരുന്ന മിഥുന്‍, സ്വരൂപ്‌ എന്നിവരെ ചോദ്യം ചെയ്‌തതിനു പിന്നാലെ മംഗ്‌ളുരൂവിലെ ഡോക്‌ടറെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചു. ഈ മാസം നാലിനാണ്‌ സൂര്യജിത്ത്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ മരണപ്പെട്ടത്‌. സുഹൃത്തുക്കള്‍ക്കൊപ്പം മംഗ്‌ളൂരുവിലേയ്‌ക്ക്‌ പോയതായിരുന്നു. അവിടെ വച്ച്‌ അസുഖബാധിതനാവുകയും പിന്നീട്‌ മരണപ്പെടുകയുമായിരുന്നുവെന്നാണ്‌ സുഹൃത്തുക്കള്‍ നല്‍കിയ മൊഴി. എന്നാല്‍ മകന്റെ മരണത്തില്‍ സംശയം ഉണ്ടെന്നും വിശദമായി അന്വേഷിച്ച്‌ നീതി നല്‍കണമെന്നും കാണിച്ചാണ്‌ മാതാവ്‌ ശോഭ ജില്ലാകളക്‌ടര്‍ക്കും വനിതാ കമ്മീഷനും മറ്റും പരാതി നല്‍കിയത്‌.

NO COMMENTS

LEAVE A REPLY