മുന്‍ പ്രവാസി വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍

0
41


നീലേശ്വരം: മുന്‍ പ്രവാസിയായ യുവാവിനെ വീട്ടിനകത്ത്‌ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടപ്പുറം, ഉച്ചൂളി കുതിര്‍ എ കെ ജി മന്ദിരത്തിനു സമീപത്തെ കെ പി അബ്‌ദുല്‍ നാസര്‍ (43) ആണ്‌ മരിച്ചത്‌. ഭാര്യ സ്വന്തം വീട്ടിലേയ്‌ക്കും മാതാവ്‌ അയല്‍പക്കത്തെ വീട്ടിലേയ്‌ക്കും പോയതായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേയ്‌ക്ക്‌ മാറ്റി. പരേതനായ നാലു പുരപ്പാട്ടില്‍ മുഹമ്മദ്‌ ഹാജി- മറിയുമ്മ ദമ്പതികളുടെ മകനാണ്‌. ഭാര്യ: റൈഹാനത്ത്‌. മകന്‍: മുഹമ്മദ്‌. സഹോദരങ്ങള്‍: റഷീദ്‌, താഹിറ, സുബൈര്‍, ഗഫൂര്‍, നൗഷാദ്‌, ജാഫര്‍, പരേതനായ ഷംസുദ്ദീന്‍.

NO COMMENTS

LEAVE A REPLY