പൂച്ചകളെ കഴുത്തറുത്ത്‌ കൊന്ന്‌ വീട്ടു വരാന്തയില്‍ തള്ളി

0
39


പയ്യന്നൂര്‍: മിണ്ടാപ്രാണികളായ പൂച്ചകളെ കഴുത്തറുത്തു കൊന്ന്‌ അധ്യാപകന്റെ വീട്ടു വരാന്തയില്‍ വച്ച നിലയില്‍ മാത്തില്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പലും കരിവെള്ളൂര്‍, നോര്‍ത്ത്‌ മണക്കാട്‌ താമസക്കാരനുമായ വി വി ചന്ദ്രന്റെ വീട്ടിലാണ്‌ സംഭവം.
ഇന്നു രാവിലെ ഉണര്‍ന്നപ്പോഴാണ്‌ മൂന്നു പൂച്ചക്കുഞ്ഞുങ്ങളെയും ഒരു അമ്മച്ചി പൂച്ചയെയും കഴുത്തറുത്തു കൊന്ന്‌ വരാന്തയില്‍ കൊണ്ടുവച്ച നിലയില്‍ കാണപ്പെട്ടത്‌.
സംഭവത്തിനു പിന്നില്‍ ആരാണെന്നു വ്യക്തമല്ല. പയ്യന്നൂര്‍ പൊലീസ്‌ അന്വേഷിക്കുന്നു.

NO COMMENTS

LEAVE A REPLY