കുണ്ടംകുഴിക്ക്‌ ആവേശമായി ജില്ലാതല മിനി വടംവലി മത്സരം; കോടോത്ത്‌ ഓവറോള്‍ ചാമ്പ്യന്‍മാര്‍

0
21


കുണ്ടംകുഴി: കോവിഡ്‌ നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ ജില്ലാ വടംവലി അസോസിയേഷന്‍ കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മിനി വടംവലി മത്സരം ആവേശമായി. അണ്ടര്‍ 13, 15 കാറ്റഗറിയില്‍ ആണ്‍-പെണ്‍ കുട്ടികളുടെ വിഭാഗങ്ങളിലായാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടന്നത്‌. 16 ടീമുകള്‍ മത്സരിച്ചപ്പോള്‍ കോടോത്ത്‌ അംബേദ്‌ക്കര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീം ഓവറോള്‍ ചാമ്പ്യന്‍മാരായി. കുണ്ടംകുഴി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളാണ്‌ റണ്ണേഴ്‌സ്‌ അപ്പ്‌.
അണ്ടര്‍ 15 ആണ്‍കുട്ടികളുടെ മത്സരത്തില്‍ കുണ്ടംകുഴി യു പി എച്ച്‌ എസ്‌ സ്‌കൂള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
ചാമ്പ്യന്‍ഷിപ്പ്‌ ബേഡഡുക്ക പഞ്ചായത്ത്‌ സ്ഥിരം സമിതി അംഗം ടി വരദരാജ്‌ ഉദ്‌ഘാടനം ചെയ്‌തു. എം രഘുനാഥ്‌ ആധ്യക്ഷ്യം വഹിച്ചു. പ്രിന്‍സിപ്പല്‍ കെ രത്‌നാകരന്‍, വടംവലി അസോസിയേഷന്‍ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ.പി രഘുനാഥ്‌, ജില്ലാ പ്രസിഡന്റ്‌ കെ പി അരവിന്ദാക്ഷന്‍, പി ടി എ പ്രസിഡന്റ്‌ പായം സുരേഷ്‌, എ വേണു പാലക്കല്‍, പി ഹാഷിം, രാധാകൃഷ്‌ണന്‍, എം വി വേണു ഗോപാലന്‍, കെ വസന്തി സംസാരിച്ചു. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഹിറ്റ്‌ലര്‍ ജോര്‍ജ്ജ്‌, ബാബു കോട്ടപ്പാറ, കൃപേഷ്‌ മണ്ണട്ട, മനോജ്‌ അമ്പലത്തറ മത്സരം നിയന്ത്രിച്ചു. സെലക്ഷന്‍ ലഭിച്ച ടീം ഈ മാസം അവസാനം ആലപ്പുഴയില്‍ നടക്കുന്ന സംസ്ഥാന മത്സരത്തില്‍ മാറ്റുരക്കും.

NO COMMENTS

LEAVE A REPLY