ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടു

0
33


മഞ്ചേശ്വരം: ഏഴുപേരുമായി ഓടിക്കൊണ്ടിരുന്ന സാന്‍ഡ്രോ കാറിനു തീപിടിച്ചു.കാറില്‍ നിന്നു പുക ഉയരുന്നതുകണ്ടു കാര്‍ നിറുത്തി അതിലുള്ളവര്‍ പുറത്തുചാടി രക്ഷപ്പെട്ടു.ഉപ്പളയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നു തീ കെടുത്തി. ഇന്നലെ വൈകിട്ട്‌ കടമ്പാര്‍ അരിബയിലുവിലാണ്‌ അപകടം. കടമ്പമടിപദവിലെ അബൂബക്കറിന്റെ കാറാണ്‌ തീപിടിച്ചത്‌. ഭാര്യഫാത്തിമ, മകള്‍ റസീന, സഹോദരി ആയിഷ, ഇവരുടെ മക്കളായ ഹസത്ത്‌, അസീസ്‌, ഫാത്തിമയുടെ മാതാവ്‌ മറിയമ്മ എന്നിവരാണ്‌ അപകട സമയത്ത്‌ കാറിലുണ്ടായിരുന്നത്‌.

NO COMMENTS

LEAVE A REPLY