ഇടിമിന്നല്‍: വൈദ്യുതി ഉപകരണങ്ങള്‍ കത്തിനശിച്ചു

0
71


ഉപ്പള: ശനിയാഴ്‌ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലില്‍ സോങ്കാലിലെ ഹനീഫയുടെ വീട്ടുപകരണങ്ങളും വൈദ്യുതി ഉപകരണങ്ങളും നശിച്ചു. ഫാന്‍, ഫ്രിഡ്‌ജ്‌, വാഷിംഗ്‌ മെഷീന്‍, ഗ്രൈന്റര്‍ എന്നിവയാണ്‌ നശിച്ചത്‌. വീട്ടിലുണ്ടായിരുന്ന ഭാര്യയും ഭാര്യാമാതാവും മക്കളും ശബ്‌ദം കേട്ടുടനെ പുറത്തുചാടി രക്ഷപ്പെട്ടു. വിവരമറിഞ്ഞു കെ എസ്‌ ഇ ബി അധികൃതര്‍ വൈദ്യുതി ബന്ധം വിഛേദിച്ചു.

NO COMMENTS

LEAVE A REPLY