ചായ ഉണ്ടാക്കുന്നതിനിടയില്‍ പൊള്ളലേറ്റ പത്താം ക്ലാസ്‌ വിദ്യാര്‍ത്ഥിനി മരിച്ചു

0
60


ഉപ്പള: അടുക്കളയില്‍ ചായ ഉണ്ടാക്കുന്നതിനിടയില്‍ വസ്‌ത്രത്തിന്‌ തീപ്പിടിച്ച്‌ ഗുരുതരമായി പൊള്ളലേറ്റ്‌ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനി മരിച്ചു. ബായാര്‍, പെര്‍വോടി, ജെത്തിയിലെ ഹരീഷ്‌ ആചാര്യയുടെ മകള്‍ ശരണ്യ (15)യാണ്‌ ഇന്നലെ രാത്രി മരിച്ചത്‌. പൈവളിഗെ നഗര്‍ ഗവ.ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്‌. ഈ മാസം 14ന്‌ വൈകുന്നേരമാണ്‌ ശരണ്യയ്‌ക്ക്‌ അടുക്കളയില്‍ വെച്ച്‌ പൊള്ളലേറ്റത്‌. ഉടന്‍ പുത്തൂരിലെ ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതര നിലയിലായതോടെ മംഗ്‌ളൂരുവിലേയ്‌ക്ക്‌ മാറ്റി. മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു. സരസ്വതിയാണ്‌ മാതാവ്‌. സുധന്‍വ ഏക സഹോദരനാണ്‌.

NO COMMENTS

LEAVE A REPLY