പീഡിപ്പിക്കാന്‍ ശ്രമം; മൂന്നു പേര്‍ അറസ്റ്റില്‍

0
30


പെരിന്തല്‍മണ്ണ: സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ ബേക്കല്‍ ബീച്ചിലെത്തിച്ച്‌ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ തൃക്കരിപ്പൂര്‍ സ്വദേശി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. എളമ്പച്ചിയിലെ പൂവളപ്പ്‌ വീട്ടില്‍ അബ്‌ദുല്‍ നാസിര്‍ (24), പോരൂര്‍, മാലക്കല്ല്‌, മുല്ലത്തു വീട്ടില്‍ മുഹമ്മദ്‌ അനസ്‌ (19), ചുള്ളിയോട്‌, പൊന്നാങ്കല്ല്‌ സെബീര്‍ (25) എന്നിവരെയാണ്‌ പെരിന്തല്‍ മണ്ണ പൊലീസ്‌ അറസ്റ്റു ചെയ്‌തത്‌. ആഗസ്‌ത്‌ 27ന്‌ ആണ്‌ കേസിനാസ്‌പദമായ സംഭവം. സമൂഹ മാധ്യമങ്ങളിലെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു പ്രതികള്‍. പിന്നീട്‌ പെരിന്തല്‍മണ്ണയ്‌ക്കു സമീപത്തെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചു. സംഭവ ദിവസം സെബീറും മുഹമ്മദ്‌ അനസും കാറുമായി പെരിന്തല്‍മണ്ണയിലെത്തി പെണ്‍കുട്ടിയുമായി നീലേശ്വരത്തെത്തി. അവിടെ കാത്തു നിന്നിരുന്ന അബ്‌ദുല്‍ നാസിറിനെയും കൂട്ടി ബേക്കല്‍ ബീച്ചിലേയ്‌ക്ക്‌ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ്‌ കേസ്‌.

NO COMMENTS

LEAVE A REPLY