ലോറിയിടിച്ച്‌ ക്ഷേത്ര കവാടം ഭാഗീകമായി തകര്‍ന്നു

0
32


കാഞ്ഞങ്ങാട്‌: മഡിയന്‍ കൂലോം ക്ഷേത്ര കവാടം ലോറിയിടിച്ച്‌ ഭാഗീകമായി തകര്‍ന്നു. ഇന്നലെ രാത്രി 12 മണിയോടെ ചെമ്മട്ടം വയലിലെ ഒരു ഗ്ലാസ്‌ ഏജന്‍സിയിലേയ്‌ക്ക്‌ ലോഡുമായി എത്തിയതായിരുന്നു ലോറി. ലോറിയുടെ മുകള്‍ ഭാഗം കമാനത്തില്‍ തട്ടുകയായിരുന്നു. പൊലീസ്‌ സ്ഥലത്തെത്തി വാഹനം കസ്റ്റഡിയിലെടുത്തു.

NO COMMENTS

LEAVE A REPLY