മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ പരിശോധന

0
38


കാസര്‍കോട്‌: ജില്ലയിലെ മലയോര മേഖലയിലെ മണ്ണിടിച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ ഉന്നതതല സംഘം പരിശോധന നടത്തി. കഴിഞ്ഞ ദിവസം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത്‌ രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗ തീരുമാനപ്രകാരമാണ്‌ മണ്ണ്‌ സംരക്ഷണം, മൈനിങ്‌ ആന്‍ഡ്‌ ജിയോളജി, ഭൂഗര്‍ഭ ജലവകുപ്പ്‌, പഞ്ചായത്ത്‌, റവന്യു വകുപ്പുകളിലെ ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തിയത്‌.
മുന്‍വര്‍ഷങ്ങളില്‍ മണ്ണിടിച്ചില്‍ അപകടങ്ങളുണ്ടായ വെള്ളരിക്കുണ്ട്‌ താലൂക്കിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണ്‌ സംരക്ഷണ വകുപ്പ്‌ നടത്തിയ പ്രാഥമിക പരിശോധയില്‍ ബളാല്‍, ഈസ്റ്റ്‌ എളേരി, വെസ്റ്റ്‌ എളേരി, കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി എന്നി മലയോര പഞ്ചായത്തുകളിലെ 28 പ്രദേശങ്ങളില്‍ അപകട സാധ്യതയുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇവിടങ്ങളിലും സമീപ കാലത്ത്‌ മണ്ണിടിച്ചിലുണ്ടായ വെസ്റ്റ്‌ എളേരിയിലെ കോട്ടമലയിലും ബളാലിലെ കോട്ടക്കുന്ന്‌ കുണ്ടുപ്പള്ളിയിലുമാണ്‌ ഉദ്യോഗസ്ഥ സംഘം ഇന്നലെ പരിശോധനക്കെത്തിയത്‌. പരിശോധന വരും ദിവസങ്ങളിലും തുടരും.

NO COMMENTS

LEAVE A REPLY