മൂപ്പന്‍ കൂലി; യുവാവിനെ മര്‍ദ്ദിച്ച ബന്ധുവിനെതിരെ കേസ്‌

0
32


കാസര്‍കോട്‌: കല്ല്യാണ സദ്യ വിളമ്പാന്‍ പോയ വകയില്‍ കിട്ടിയ കൂലിയില്‍ നിന്ന്‌ 50 രൂപ കമ്മീഷന്‍ പറ്റിയതിനെ ചൊല്ലിയുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ യുവാവിനെ മര്‍ദ്ദിച്ചതായി പരാതി. തായല്‍ നായന്മാര്‍മൂലയിലെ അജ്‌മല്‍ അര്‍ഷാദി (18)ന്റെ പരാതിയില്‍ പിതൃ സഹോദരീ പുത്രന്‍ ഖലീലിനെതിരെയാണ്‌ വിദ്യാനഗര്‍ പൊലീസ്‌ കേസ്സെടുത്തത്‌. കല്ല്യാണ സദ്യ വിളമ്പുന്നതിന്‌ ആള്‍ക്കാരെ എത്തിച്ചു കൊടുക്കുന്ന ഏജന്റാണ്‌ ഖലീല്‍. ഓരോരുത്തര്‍ക്കും 400 രൂപയാണ്‌ പ്രതിഫലം. ഈ തുകയില്‍ നിന്ന്‌ ഏജന്റ്‌ കമ്മീഷനായി 50 രൂപ ഈടാക്കിയതാണ്‌ തര്‍ക്കത്തിലും മര്‍ദ്ദനത്തിലും കലാശിച്ചതെന്നും പൊലീസ്‌ പറഞ്ഞു.

NO COMMENTS

LEAVE A REPLY