ഇടിമിന്നലേറ്റ്‌ വളര്‍ത്തു നായ ചത്തു; മെയിന്‍ സ്വിച്ചും ബൈക്കും തകര്‍ന്നു

0
51


നീര്‍ച്ചാല്‍: ശക്തമായ ഇടിമിന്നലില്‍ ബൈക്കു തകര്‍ന്നു. സമീപത്തു ഉറങ്ങിക്കിടന്നിരുന്ന വളര്‍ത്തുനായ ചത്തു. വീട്ടിനകത്തുണ്ടായിരുന്ന കുടുംബത്തിന്‌ പരിക്ക്‌. നീര്‍ച്ചാല്‍, മിഞ്ചിനടുക്കയിലെ ദാമോദരന്‍ (52), ഭാര്യ ഗീത നായിക്‌ (41), മകള്‍ മേഘശ്രീ (18) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. ഇവര്‍ ബദിയഡുക്കയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.
ഇന്നലെ രാത്രി രണ്ടു മണിയോടെയാണ്‌ സംഭവം. ശക്തമായ ഇടിമിന്നലില്‍ മെയിന്‍ സ്വിച്ച്‌ പൊട്ടിത്തെറിക്കുകയും വൈദ്യുതോപകരണങ്ങള്‍ തകരുകയും ചെയ്‌തു. മെയിന്‍ സ്വിച്ചിന്‌ താഴെ കിടന്നിരുന്ന വളര്‍ത്തു നായയാണ്‌ ചത്തത്‌. സമീപത്ത്‌ വച്ചിരുന്ന ബൈക്കിന്റെ ടയര്‍ ഊരിത്തെറിച്ച നിലയിലാണ്‌. ജില്ലയുടെ വിവിധ ഭാഗങ്ങളിലും ഇന്നലെ രാത്രി ശക്തമായ ഇടിമിന്നല്‍ ഉണ്ടായിരുന്നുവെങ്കിലും നാശങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല.

NO COMMENTS

LEAVE A REPLY