ബംഗ്ലാദേശിലെ അക്രമങ്ങളില്‍ പ്രതിഷേധം

0
35


കുമ്പള: ബംഗ്ലാദേശില്‍ പടര്‍ന്നു പിടിച്ച സാമുദായിക കലാപത്തിനിടെ ക്ഷേത്രങ്ങള്‍ക്കും ഹിന്ദു മത വിശ്വാസികളുടെ വീടുകള്‍ക്കും നേരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച്‌ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വിശ്വ ഹിന്ദു പരിഷത്ത്‌, ഭജ്‌റംഗ്‌ ദള്‍ മാതൃശക്തി ദുര്‍ഗ്ഗാ വാഹിനി മംഗ്‌ളൂരു ഗ്രാമാന്തര ജില്ല എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധ പ്രകടനം നടത്തിയത്‌. കുമ്പള വ്യായാമ ശാലയില്‍ നിന്ന്‌ പുറപ്പെട്ട പ്രതിഷേധ പ്രകടനത്തിന്‌ ബി ജെ പി ജില്ലാ പ്രസിഡന്റ്‌ രവീശ തന്ത്രി കുണ്ടാര്‍, ജയദേവ ഖണ്ഡിഗെ, ശങ്കര ഭട്ട്‌ ഉളുവാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

NO COMMENTS

LEAVE A REPLY