ജീവിത മൂല്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കുട്ടികളെ രക്ഷിതാക്കള്‍ പ്രാപ്‌തരാക്കണം: സ്വാമി വിവിക്താനന്ദ

0
58


കാസര്‍കോട്‌: ജീവിത മൂല്യങ്ങളുള്‍ക്കൊണ്ട്‌ ജീവിക്കാന്‍ കുട്ടികളെ രക്ഷിതാക്കള്‍ പ്രാപ്‌തരാക്കണമെന്ന്‌ ചിന്മയ മിഷന്‍ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി അഭിപ്രായപ്പെട്ടു. നവരാത്രി ആഘോഷത്തോടനുബന്ധിച്ച്‌ ചിന്മയ വിദ്യാലയത്തില്‍ നടന്ന മാത്യു പൂജാ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്‌ പ്രോട്ടോകോള്‍ പാലിച്ചു കൊണ്ടായിരുന്നു ചടങ്ങ്‌. ചിന്മയ വിദ്യാലയ പ്രിന്‍സിപ്പാള്‍ സംഗീത പ്രഭാകരന്‍, ഡയറക്‌ടര്‍ ബി പുഷ്‌പരാജ്‌, പി പത്മാവതി, ഹെഡ്‌മിസ്‌ട്രസ്‌ പൂര്‍ണ്ണിമ എസ്‌ ആര്‍, സിന്ധു ശശീന്ദ്രന്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു.

NO COMMENTS

LEAVE A REPLY