ഉത്ര വധം: സൂരജിനു ഇരട്ട ജീവപര്യന്തം

0
319


കാസര്‍കോട്‌: കൂഡ്‌ലു സര്‍വ്വീസ്‌ കോ-ഓപ്പറേറ്റീവ്‌ ബാങ്കില്‍ നിന്നു കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണാഭരണം അതു ബാങ്കില്‍ പണയം വച്ചവര്‍ക്കു രണ്ടാഴ്‌ചക്കുള്ളില്‍ തിരിച്ചുനല്‍കും.
ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരമാണ്‌ ഉടമകള്‍ക്ക്‌ സ്വര്‍ണ്ണാഭരണങ്ങള്‍ തിരിച്ചു നല്‍കുകയെന്നു ബാങ്കധികൃതര്‍ അറിയിച്ചു.
2015 സെപ്‌തംബര്‍ ഏഴിനു പട്ടാപ്പകലാണ്‌ അക്രമികള്‍ ബാങ്കില്‍ക്കയറി ജീവനക്കാരെ കെട്ടിയിട്ടശേഷം ബാങ്ക്‌ കൊള്ളയടിച്ചത്‌. ബാങ്കില്‍ ഇടപാടുകാര്‍ പണയം വച്ചിരുന്ന 17 കിലോ സ്വര്‍ണ്ണാഭരണങ്ങളാണ്‌ കൊള്ളയടിച്ചത്‌. ഇതില്‍ 15 കിലോ സ്വര്‍ണ്ണാഭരണം അന്വേഷണ സംഘം കണ്ടെത്തി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
ഈ സ്വര്‍ണ്ണാഭരണങ്ങള്‍ ഉടമസ്ഥര്‍ക്കു തിരിച്ചു നല്‍കാന്‍ വിട്ടുനല്‍കണമെന്ന്‌ ബാങ്ക്‌ കോടതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നെങ്കിലും വ്യത്യസ്‌തകാരണങ്ങളാല്‍ അതു തടയപ്പെടുകയായിരുന്നു. ഒടുവില്‍ 2019ല്‍ ഹൈക്കോടതി അതിനു വ്യവസ്ഥകളോടെ അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ന്നനുഭവപ്പെട്ട കോവി ഡ്‌ മഹാമാരിയെത്തുടര്‍ന്നു അതു തടസ്സപ്പെടുകയായിരുന്നു. കോവിഡിനു ശമനം അനുഭവപ്പെട്ടതിനെത്തുടര്‍ന്നു ബാങ്ക്‌ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉപാധികളോടെ സ്വര്‍ണ്ണാഭരണങ്ങള്‍ കൈമാറാന്‍ കീഴ്‌കോടതിയോടു നിര്‍ദ്ദേശിക്കുകയുമായിരുന്നു. രണ്ടാഴ്‌ചക്കുള്ളില്‍ സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്കിനു കൈമാറിയേക്കും. അതുലഭിച്ചാലുടന്‍ ഉടമകള്‍ക്ക്‌ ആഭരണങ്ങള്‍ തിരിച്ചു നല്‍കുമെന്ന്‌ ബാങ്ക്‌ അധികൃതര്‍ അറിയിച്ചു.
അതേസമയം സ്വര്‍ണ്ണാഭരണങ്ങള്‍ ബാങ്കിനു വിട്ടുകൊടുക്കുന്നതിന്‌ നേരത്തെ ഉന്നയിക്കപ്പെട്ട നിബന്ധനകള്‍ കോടതി ഒഴിവാക്കിയിട്ടുണ്ട്‌.

NO COMMENTS

LEAVE A REPLY