364ഗ്രാം സ്വര്‍ണ്ണവുമായി വിദ്യാനഗര്‍ സ്വദേശി അറസ്റ്റില്‍

0
34


കാസര്‍കോട്‌: പശ രൂപത്തിലാക്കിയ സ്വര്‍ണ്ണം കട്ടി കൂടിയ കടലാസില്‍ തേച്ചു പിടിപ്പിച്ച്‌ ട്രോളി ഭാഗത്തെ പാളികള്‍ക്കിടയില്‍ ഒളിപ്പിച്ചു കടത്തിയ വിദ്യാനഗര്‍ സ്വദേശി അറസ്റ്റില്‍. വിദ്യാനഗറിലെ അഫ്‌സദ്‌ ഇര്‍ഫാ (23)നെയാണ്‌ മംഗ്‌ളൂരു രാജ്യാന്തര വിമാന താവളത്തില്‍ കസ്റ്റംസ്‌ പിടികൂടിയത്‌. ഇയാളില്‍ നിന്നു 17,54,480 രൂപ വിലമതിക്കുന്ന 364 ഗ്രാം സ്വര്‍ണ്ണം പിടികൂടി. ഇന്നലെ പുലര്‍ച്ചെ ദുബൈയില്‍ നിന്നും എത്തിയ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ്‌ വിമാനത്തിലെ യാത്രക്കാരനായിരുന്നു. വിശദമായ പരിശോധനയിലാണ്‌ സ്വര്‍ണ്ണം കണ്ടെടുത്തത്‌.

NO COMMENTS

LEAVE A REPLY