റോഡ്‌ പണിയിലെ കൃത്രിമം: നാട്ടുകാര്‍ പോരാട്ടം തുടര്‍ന്നതോടെ കരാറുകാരന്‍ കീഴടങ്ങി

0
27


മഞ്ചേശ്വരം: അനീതിക്കെതിരെ നാട്ടുകാര്‍ പോരാട്ടം തുടര്‍ന്നപ്പോള്‍ കരാറുകാരന്‍ മുട്ടുമടക്കി.57,98,642 രൂപ ചെലവില്‍ തൂമിനാട്‌ -പദവ്‌ റോഡിന്റെ 685 മീറ്റര്‍ ഭാഗം കോണ്‍ക്രീറ്റ്‌ ചെയ്‌തതിലെ തരികിടക്കെതിരെ 2016-17ല്‍ നാട്ടുകാര്‍ ആരംഭിച്ച പോരാട്ടത്തെത്തുടര്‍ന്നാണ്‌ നാലു വര്‍ഷത്തിനു ശേഷം തെറ്റു തിരുത്താന്‍ കരാറുകാരന്‍ സമ്മതിച്ചത്‌.
നാലു വര്‍ഷം മുമ്പ്‌ റോഡിന്റെ കോണ്‍ക്രീറ്റിംഗ്‌ ആരംഭിച്ചപ്പോള്‍ത്തന്നെ തിരികിട പ്രകടമായതിനെത്തുടര്‍ന്നു നാട്ടുകാരായ രാജേഷ്‌, ശ്രീധര, മുനീര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു കൃത്രിമത്തിനെതിരെ വിജിലന്‍സിനു പരാതി കൊടുത്തു. വിജിലന്‍സ്‌ എത്തി തകരാറായ ഭാഗം സിമന്റ്‌ പൂശി ശരിപ്പെടുത്താന്‍ കരാറുകാരനോടു നിര്‍ദ്ദേശിക്കുകയായിരുന്നത്രേ. അധികൃത നിലപാടില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ ജില്ലാ കളക്‌ടര്‍ക്കു പരാതികൊടുത്തു. കളക്‌ടര്‍ അതിനെക്കുറിച്ചന്വേഷിക്കാന്‍ കാസര്‍കോട്‌ വികസന പാക്കേജ്‌ സെക്രട്ടറി രാജ്‌മോഹന്‍, എഞ്ചിനീയര്‍മാരായ മുഹമ്മദ്‌ അഷ്‌റഫ്‌, ജോസഫ്‌ ജോണ്‍ എന്നിവരോടു നിര്‍ദ്ദേശിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെയും കരാറുകാരന്റെയും നേതൃത്വത്തില്‍ നടത്തിയ റോഡ്‌ പരിശോധനയില്‍ കൃത്രിമം കണ്ടെത്തിയതോടെ റോഡ്‌ പുനര്‍നിര്‍മ്മിക്കാന്‍ കരാറുകാരന്‍ സന്നദ്ധത പ്രകടിപ്പിക്കുകയുമായിരുന്നെന്നു പറയുന്നു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജീന്‍ ലവീന മന്ദേരോയും സംഘത്തോടൊപ്പമുണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY