അഭിഭാഷകന്റെ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും കവര്‍ന്നു

0
40


കാഞ്ഞങ്ങാട്‌: പൂട്ടിയിട്ട വിടിന്റെ വെന്റിലേറ്ററിന്റെ കമ്പി അറുത്തുമാറ്റി അകത്തു കടന്ന മോഷ്‌ടാക്കള്‍ സ്വര്‍ണ്ണവും 20,000 രൂപയും കവര്‍ന്നു. ഹൊസ്‌ദുര്‍ഗ്ഗ്‌ ബാറിലെ പഴയകാല അഭിഭാഷകന്‍, ഹൊസ്‌ദുര്‍ഗ്ഗ്‌ എല്‍ വി ടെമ്പിളിനു സമീപത്തെ ഇ ശ്രീധരന്റെ വീട്ടിലാണ്‌ കവര്‍ച്ച. അലമാരയില്‍ ഉണ്ടായിരുന്ന പണവും രണ്ടു കമ്മലുകളുമാണ്‌ കവര്‍ച്ച പോയത്‌.
കണ്ണൂരിലുള്ള മകളുടെ വീട്ടില്‍ പോയതായിരുന്നു ശ്രീധരനും കുടുംബവും. ഇന്നലെ വൈകുന്നേരം തിരിച്ചെത്തിയപ്പോഴാണ്‌ കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്‌. പൊലീസ്‌ അന്വേഷിക്കുന്നു.

NO COMMENTS

LEAVE A REPLY