ശുദ്ധജല പദ്ധതി മോട്ടോര്‍ മീറ്ററില്‍ അണലി

0
28


കരിവേടകം: കൂട്ടംകോളനിയില്‍ കുടിവെള്ള വിതരണത്തിനു സ്ഥാപിച്ച മോട്ടോര്‍ പമ്പിന്റെ മീറ്റര്‍ ബോക്‌സില്‍ അണലി.
ജില്ലാ പഞ്ചായത്തിന്റെ ആറു ലക്ഷം രൂപ ധനസഹായത്തോടെ നിര്‍മ്മിച്ച പദ്ധതിയുടെ പമ്പ്‌ സെറ്റിനു കണക്ഷന്‍ നല്‍കാന്‍ വൈദ്യുതി ജീവനക്കാര്‍ എത്തിയപ്പോഴാണ്‌ മീറ്ററിനുള്ളില്‍ അണലിക്കുഞ്ഞിനെ കണ്ടെത്തിയത്‌. വാര്‍ഡ്‌ മെമ്പര്‍ ജോസഫ്‌ പാറത്തട്ടേല്‍, കെ എസ്‌ ഇ ബി ജീവനക്കാരായ സുനില്‍, ഉണ്ണികൃഷ്‌ണന്‍, സണ്ണി, റിന്‍സബ്‌, സുനീഷ്‌, വിജയന്‍, മോഹനന്‍ എന്നിവര്‍ അണലിയെ പുറത്തു ചാടിച്ച ശേഷം മീറ്ററിനു വൈദ്യുതി കണക്ഷന്‍ നല്‍കി.

 

NO COMMENTS

LEAVE A REPLY