തേന്‍കെണി; റിട്ട. ബാങ്ക്‌ ഉദ്യോഗസ്ഥന്റെ രണ്ടുലക്ഷം നഷ്‌ടമായി

0
41

കാഞ്ഞങ്ങാട്‌: മൊബൈല്‍ ഫോണിലെ ചാറ്റിംഗിലും തേന്‍കെണിയിലും കുടുങ്ങിയ റിട്ട. ബാങ്ക്‌ ഉദ്യോഗസ്ഥന്റെ രണ്ടു ലക്ഷം രൂപ നഷ്‌ടമായി. വെള്ളിക്കോത്ത്‌ സ്വദേശിയായ റിട്ട. ഉദ്യോഗസ്ഥന്റെ പണമാണ്‌ നഷ്‌ടമായത്‌.ചാറ്റിംഗിനിടയില്‍ പരിചയപ്പെട്ട യുവതിയുമായുള്ള വീഡിയോ കോളിലാണ്‌ ഇദ്ദേഹം കുടുങ്ങിയത്‌. ഒടുവില്‍ കൂടുതല്‍ പണം ആവശ്യപ്പെട്ട്‌ ഭീഷണിപ്പെടുത്തി തുടങ്ങിയതോടെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കി. പരാതി നല്‍കാനായി പൊലീസ്‌ സ്റ്റേഷനില്‍ എത്തിയപ്പോഴും യുവതിയുടെ ഫോണെത്തി. ഫോണ്‍ പൊലീസുകാര്‍ അറ്റന്റ്‌ ചെയ്‌തപ്പോള്‍ കട്ടാക്കുകയും ചെയ്‌തു. സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ്‌ അന്വേഷണം തുടങ്ങി.

NO COMMENTS

LEAVE A REPLY