സ്‌പിരിറ്റ്‌ വേട്ട; മുഖ്യപ്രതി അറസ്റ്റില്‍

0
39


ബേക്കല്‍: കണ്ടൈനര്‍ ലോറിയില്‍ 2100 ലിറ്റര്‍ സ്‌പിരിറ്റു പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന മുഖ്യ പ്രതി അറസ്റ്റില്‍. മഞ്ചേശ്വരം, തൂമിനാട്ട്‌ താമസക്കാരനായ തൃശ്ശൂര്‍ , പൊന്നൂരിലെ അനൂപ്‌ എന്ന ആന്‍സിഫി(34)നെയാണ്‌ മഞ്ചേശ്വരം പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. ഇയാളെ ബേക്കല്‍ പൊലീസിനു കൈമാറി.
ഇക്കഴിഞ്ഞ ജൂണ്‍ മാസം 16ന്‌ പുലര്‍ച്ചെയാണ്‌ കേസിനാസ്‌പദമായ സംഭവം. പാലക്കുന്നിലാണ്‌ സ്‌പിരിറ്റ്‌ വേട്ട നടന്നത്‌.
അന്നു തൂമിനാട്‌ സ്വദേശികളായ മുബാറക്‌ (30), കുഞ്ചത്തൂരിലെ ഇമ്രാന്‍ (25) എന്നിവരെ അറസ്റ്റ്‌ ചെയ്‌തിരുന്നു.

NO COMMENTS

LEAVE A REPLY