ശ്രീനാരായണഗുരുസമാധി; നാടെങ്ങും അനുസ്‌മരണം

0
28


കാസര്‍കോട്‌: മതമേതായാലും മനുഷ്യന്‍ നന്നാവണമെന്ന്‌ ഉപദേശിച്ച ലോക ഗുരുവിന്റെ മഹാസമാധി ഇന്ന്‌ ആചരിക്കുന്നു.സമാധാനത്തിനും സൗഹാര്‍ദ്ദത്തിനുമുള്ള മാര്‍ഗ്ഗം ഒരു ജാതിയും ഒരു മതവും ഒരു ദൈവവുമാണെന്നായിരുന്നു ശ്രീനാരായണഗുരുവിന്റെ അരുളപ്പാടുകള്‍. വിദ്യകൊണ്ടു പ്രബുദ്ധരാവാന്‍ ഉപദേശിച്ച ഗുരുവിന്റെ സമാധിദിനം ഗുരു പരമ്പരഇന്ന്‌ ഗുരുപൂജ, പുഷ്‌പാര്‍ച്ചന, മഹാസമാധി പൂജ, സമൂഹ പ്രാര്‍ത്ഥന എന്നിവയോടെ ആചരിച്ചു.
ഗുരുവിന്റെ ജന്മഗൃഹമായ ചെമ്പഴന്തി വയല്‍വാരം വീട്ടില്‍ രാവിലെ സമാധിദിന സമ്മേളനം സ്‌പീക്കര്‍ എം ബി രാജേഷ്‌ ഉദ്‌ഘാടനം ചെയ്‌തു. കടകം പള്ളി സുരേന്ദ്രന്‍ എം എല്‍ എ ആധ്യക്ഷം വഹിച്ചു. എസ്‌ എന്‍ ഡി പി യോഗത്തിന്റെയും ശ്രീനാരായണ സംഘടനകളുടെയും കാസര്‍കോട്ട്‌ എസ്‌ എന്‍ ഡി പി യൂണിയന്റെയും ആഭിമുഖ്യത്തില്‍ പുഷ്‌പാര്‍ച്ചനയും അനുസ്‌മരണ യോഗവും ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY